Sunday, November 28, 2021
HomeNewsKeralaരണ്ടാം റാങ്കുകാരിയെ KPAQ അനുമോദിച്ചു.

രണ്ടാം റാങ്കുകാരിയെ KPAQ അനുമോദിച്ചു.

കേരള എഞ്ചിനറിംഗ് എൻട്രൻസ് പരീക്ഷയിൽ ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അമ്റീൻ ഇസ്കന്തറിനെ കഴിഞ്ഞ ദിവസം അൽ സഹീം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ (KPAQ) അനുമോദിച്ചു.

പ്രസിസന്റ് വാസു വാണിമേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് , ട്രഷറർ അബ്ദു റഹിം പി.കെ., വനിതാ വിംഗ് കൺവീനർ ഫെമി ഗഫൂർ , സമീറ റഹിം. മുസ്സക്കോയ എന്നിവർ അനുമോദിച്ചു കൊണ്ട് സംസാരിച്ചു.
തന്റെ പഠന രീതികളെ കുറിച്ചും ഭാവിയിൽ എന്താകണം എന്നതിനെ കുറിച്ചും മറുപടി പ്രസംഗത്തിൽ അമ്റീൻ വ്യക്തമാക്കി.
KPAQ നൽകിയ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് അമ്റീൻ ഇസ്കന്തർ ഏറ്റുവാങ്ങി.

Most Popular