Saturday, May 21, 2022
HomeGulfകേളി സുലൈമാനിയ, ബത്ഹ സെന്റർ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു 

കേളി സുലൈമാനിയ, ബത്ഹ സെന്റർ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു 

റിയാദ്  :  കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയയിലെ സുലൈമാനിയ യൂണിറ്റ്, ന്യൂസനയ്യ ഏരിയയിലെ അറേഷ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി അബ്ദുൾ റഹ്മാൻ ഔഫ് നഗറിൽ നടന്ന സുലൈമാനിയ യൂണിറ്റ് സമ്മേളനം കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം നൗഫൽ പൂവക്കുറിശ്ശി ഉദ്ഘാടനം ചെയ്തു. റഷീദ് സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് സമീർ മൂസ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കരീം പ്രവർത്തന റിപ്പോർട്ടും, വരവ്-ചെലവു കണക്കും, കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ട്രഷറർ സെബിൻ ഇക്ബാൽ, യൂണിറ്റ് സെക്രട്ടറി അബ്ദുൾ കരീം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. റിയാസ് രക്തസാക്ഷി പ്രമേയവും ബിജിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷാനു, റഷീദ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. നസീം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷറഫ്, ഉമ്മർ വി പി, സജിത്ത് കെ പി, റിയാസ് പള്ളാട്ട്, അഷറഫ് പൊന്നാനി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ കരീം പൈങ്ങോട്ടൂർ, ട്രഷറർ സമീർ മൂസ, നസീബ്, സജീം (ജോ.സെക്രട്ടറി), സുരേഷ്.വി (വൈസ് പ്രസിഡന്റ്) ബിജിൻ രാജ് (ജോ.ട്രഷർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. അബ്ദുൽ കരീം പൈങ്ങോട്ടൂർ സമ്മേളനത്തിന് നന്ദി പറഞ്ഞു.

രക്തസാക്ഷി അബ്ദുൾ റഹ്മാൻ ഔഫ് നഗറിൽ നടന്ന ബത്ഹ ഏരിയയിലെ സെന്റർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം അനിൽ അറക്കൽ ഉദ്ഘാടനം ചെയ്തു. സുനിൽ പോത്തോടി സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് ഷെഫീഖ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉമ്മർ പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രഷറർ വിജേഷ് വരവ് ചെലവ് കണക്കും, കേളി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമായ സുനിൽ സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഉമ്മർ, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മനോജ് രക്തസാക്ഷി പ്രമേയവും, ഹുസൈൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നാസർ, ഷംസുദീൻ കാരാട്ട് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി,  ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, ഏരിയ പ്രസിഡണ്ട് രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ പി.എസ്.എ റഹ്മാൻ, ഗോപിനാഥ്, ഹാഷിഖ്, എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡണ്ട് ഷഫീഖ്, വൈ.പ്രസിഡന്റ്മാർ അബ്ദുൽ റഹ്മാൻ താനൂർ, മനോജ്, സെക്രട്ടറി സുനിൽ പോത്തോടി, ജോ.സെക്രട്ടറിമാർ ഹുസൈൻ, സുനീത് അൻസാർ, ട്രഷറർ സൗബീഷ്, ജോ.ട്രഷറർ ഷംസു കാരാട്ട് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. സുനിൽ പോത്തോടി സമ്മേളനത്തിന് നന്ദി പറഞ്ഞു.

Most Popular