Friday, June 25, 2021
Home News Kerala കേരള ബി.ജെ.പിയില്‍ പൊട്ടിത്തെറി; പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ഒമ്പതു പേരെ പുറത്താക്കി

കേരള ബി.ജെ.പിയില്‍ പൊട്ടിത്തെറി; പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ഒമ്പതു പേരെ പുറത്താക്കി

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് തൃശൂരില്‍ ഒന്‍പത് പേരെ ബി.ജെ.പി പുറത്താക്കി. മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പടെയുളളവരെയാണ് പുറത്താക്കിയത്.

ആറുവര്‍ഷത്തേക്കാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.

കുട്ടന്‍കുളങ്ങരയില്‍ മികച്ച വിജയപ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബി.ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ലളിതാംബികയെ തഴഞ്ഞ് ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതില്‍ തുടക്കത്തില്‍ തന്നെ ബി.ജെ.പിയില്‍ എതിര്‍പ്പുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ലളിതാംബിക പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

Most Popular