Sunday, July 3, 2022
HomeNewsKeralaആരെയും തടയില്ല, കറുപ്പിന് വിലക്കില്ല'; വിശദീകരണവുമായി മുഖ്യമന്ത്രി

ആരെയും തടയില്ല, കറുപ്പിന് വിലക്കില്ല’; വിശദീകരണവുമായി മുഖ്യമന്ത്രി

കണ്ണൂർ: ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കൂട്ടർ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്നും നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്.

ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരിൽ നടക്കുന്ന ഗ്രന്ഥശാല പ്രവർത്തകസംസ്ഥാന സംഗമത്തിൽ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മുഖ്യമന്ത്രിയുടെ പരിപാടിയോട് അനുബന്ധിച്ച്‌ വന്‍ പ്രതിഷേധമാണ് നടന്നത്. നേരത്തേ, കോട്ടയത്ത് കറുത്ത മാസ്ക് ധരിച്ചവരുടെ മാസ്ക് മാറ്റിയത് വിവാദമായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.

Most Popular