Tuesday, September 27, 2022
HomeNewsKeralaകേരളത്തിൽ ആഗസ്റ്റ് 12 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ആഗസ്റ്റ് 12 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയർത്തി തീവ്ര ന്യൂനമ‍ർദ്ദ സാധ്യത. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഓഗസ്റ്റ് 12 ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെതന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ടുള്ളത്.

Most Popular