കാലവർഷം ഇക്കുറി നേരത്തെ; 48 മണിക്കൂറിനുള്ളില്‍ മഴയെത്തും

തിരുവനന്തപുരം: കാലവർഷം ഇക്കുറി നേരത്തെ എത്തും. അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മേഖലകളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നും റിപ്പോർട്ടുണ്ട്.

ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യത. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. 2018, 2022 എന്നീ വർഷങ്ങളിൽ നേരത്തെയാണ് കാലവർഷം എത്തിയത്. അതേസമയം, 2019-ലും, 2021-ലും കാലവർഷം വൈകിയാണ് ആരംഭിച്ചത്.