Sunday, September 19, 2021
Home News Kerala ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നും പറമ്പില്‍

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നും പറമ്പില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴിയുള്ള ജീവകാരുണ്യപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നുംപറമ്പില്‍. അല്‍പം മുന്‍പാണ് ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ രോഗികള്‍ക്ക് പണമുണ്ടാക്കിക്കൊടുക്കുന്ന പരിപാടി ഇന്ന് ഇവിടെ വച്ച് നിര്‍ത്തുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറയുന്നു.

തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്ന് അദ്ദേഹം ലൈവില്‍ പറയുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നാണ് ഏറ്റവും കൂടുതല്‍ താന്‍ ആരോപണം നേരിട്ടത്. തിരുവനന്തപുരത്ത് രോഗികളെ സഹായിക്കാനെന്ന പേരില്‍ തന്നെ ഉപയോഗിച്ച് പലരും തട്ടിപ്പിന് ശ്രമിച്ചതായും ഫിറോസ് ആരോപിച്ചു.

അടുത്ത കാലത്ത് ഫിറോസിന്റെ ചാരിറ്റിപ്രവര്‍ത്തനത്തിന് നേരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക തിരിമറി ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലരും പരാതിയുമായും എത്തിയിരുന്നു.

Most Popular