വിമാനത്തില്‍ പുകവലിച്ചു; സൗദിയില്‍ നിന്നുള്ള യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍

കൊണ്ടോട്ടി: വിമാനത്തിന്റെ ശുചിമുറിയില്‍ കയറി പുകവലിച്ച യുവാവ് പിടിയിലായി. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട കണ്ണൂര്‍ കൊളപ്പള്ളി മാവടിച്ചാല്‍ മുഹമ്മദ് ഷുഹൈബ് (24) എന്ന യാത്രക്കാരനാണ് പിടിയിലായത്.

കരിപ്പൂരിലേക്കുളള നാസ് എയര്‍വെയ്സ് വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ പുകയിലയുടെ ഗന്ധം പരന്നതോടെ വിമാന ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ശുചിമുറിയില്‍ കണ്ടെത്തിയത്.

ഇയാളില്‍ നിന്ന് സിഗരറ്റും ലൈറ്ററും കണ്ടെടുത്തു. വിമാനത്തില്‍ സിഗരറ്റ്, ലൈറ്റര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം.