കേരളത്തില്‍ ഇന്ന് 10 പേര്‍ക്കു കൂടി കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി

corona kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോമ സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കൊല്ലത്തും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്നു വീതം പേരും പത്തനംതിട്ടയില്‍ ഒരാള്‍ളുമാണ് രോഗമുക്തി നേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.