കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ്; പുതിയ രോഗികള്‍ ഇടുക്കി, കോട്ടയം ജില്ലക്കാര്‍

kk shailaja kerala corona update

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിലെ ഒരാള്‍ സ്പെയിനില്‍നിന്നും രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 342 പേര്‍ രോഗമുക്തി നേടി. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയെ ഹോട്ട്‌സ്‌പോട്ടുകളില്‍പ്പെടുത്തി. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 87 ആയി.

English News Summery:
covid confirmed 11 more people in Kerala today. Six cases have been reported from Idukki and five from Kottayam.