കേരളത്തിൽ 15 ട്രെയിനുകൾ ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും

train engine selfie

തിരുവനന്തപുരം: സംസ്ഥാനത്ത് 15 സ്പെഷല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി , കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എന്നിവയാണു പുനരാരംഭിക്കുക.ഏറനാട് ഉള്‍പ്പെടെകേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിനുകളുടെ മടക്ക സര്‍വീസ് നാളെ മുതലായിരിക്കും. പാലരുവിയുടെ ആദ്യ സര്‍വീസ് നാളെയാണു കേരളത്തിലെത്തുക. എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ നിര്‍ബന്ധമാണ്.