Monday, October 25, 2021
HomeNewsKeralaമരാമത്ത് സെക്രട്ടറിയുടെ മകളുടെ മരണത്തില്‍ ദുരൂഹത; കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴാന്‍ സാധ്യതയില്ലെന്ന് നിഗമനം

മരാമത്ത് സെക്രട്ടറിയുടെ മകളുടെ മരണത്തില്‍ ദുരൂഹത; കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴാന്‍ സാധ്യതയില്ലെന്ന് നിഗമനം

തിരുവനന്തപുരം: മരാമത്ത് സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമായ ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യ സിങിന്റെ മരണത്തില്‍ ദുരൂഹത. ബാല്‍ക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തില്‍ റെയിലുകള്‍ ഉള്ളതിനാല്‍ കാല്‍ വഴുതി വീഴാന്‍ സാധ്യത കുറവാണെന്നാണു പോലിസ് കരുതുന്നത്. മ്യൂസിയം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആനന്ദ് സിങ്ങും ഭാര്യയും രണ്ടു പെണ്‍മക്കളുമാണു കവടിയാര്‍ ജവഹര്‍ നഗറിലെ എഴാംനില ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറില്‍ നിന്നിറങ്ങി ലിഫ്റ്റില്‍ കയറിയ ഉടനെയാണ് ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു ഭവ്യ നിലംപതിച്ചത്. ഇതറിയാതെ അദ്ദേഹം മുകള്‍ നിലയിലെത്തിയപ്പോള്‍ ഭാര്യ നീലം സിങ് നിലവിളിച്ചു കൊണ്ടു പുറത്തേക്കോടി വരുന്നതാണു കണ്ടത്.

അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായിരുന്നു. വീഴ്ചയില്‍ ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു ഭവ്യ. ഐറ സിങ് സഹോദരിയാണ്. സംസ്‌കാരം ഇന്നു നടക്കും.

Most Popular