Sunday, January 23, 2022
HomeNewsKeralaതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ 17കാരനെ മദ്യം നല്‍കി പീഡനത്തിനിരയാക്കി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ 17കാരനെ മദ്യം നല്‍കി പീഡനത്തിനിരയാക്കി

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ 17കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. മദ്യം നല്‍കിയശേഷം പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മുളവുകാട് സ്വദേശിക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണ്.

ഞായറാഴ്ചയാണ് സംഭവം. തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തശേഷം 17കാരനെയും കൂട്ടി പ്രതി രാത്രിയോടെ എറണാകുളം നോര്‍ത്തിലെ ബാറിലെത്തി. ഇവിടെ വെച്ച് മദ്യപിക്കുകയും കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്തു. പിന്നീട് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മുളവുകാട് പോലിസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് കൈമാറി.

Most Popular