Sunday, September 25, 2022
HomeNewsKeralaകോഴിക്കോട് കുറ്റ്യാടിയില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ 4 പേര്‍ പിടിയില്‍

കോഴിക്കോട് കുറ്റ്യാടിയില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ 4 പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്(kozhikkode) ജില്ലയിലെ കുറ്റ്യാടിയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം(17 year old raped) ചെയ്തു. കായക്കൊടിയിലാണ് സംഭവം. ഒക്ടോബര്‍ 3ന് വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി സുഹൃത്തും കൂട്ടാളികളുമാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് സംഭവത്തില്‍ പോലിസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാകും അറസ്റ്റ്.

 

Most Popular