Saturday, June 25, 2022
HomeNewsKeralaകല്യാണം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; 17കാരന്‍ ആറ്റില്‍ ചാടി

കല്യാണം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; 17കാരന്‍ ആറ്റില്‍ ചാടി

ചാത്തന്നൂര്‍: കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ച ദേഷ്യത്തിന് 17 വയസ്സുകാരന്‍ ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറ്റില്‍ ആദ്യം മുങ്ങിയെങ്കിലും നേരത്തേ നീന്തല്‍ പഠിച്ചിരുന്നതിനാല്‍ മരണവെപ്രാളത്തില്‍ നീന്തിത്തുടങ്ങിയ ബാലനെ കരയിലുണ്ടായിരുന്നവര്‍ ചാടി രക്ഷിച്ചു.

ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം. പത്താം ക്ലാസ് ജയിച്ചു നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരന്‍, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പോലിസ് പറയുന്നു. വീട്ടുകാര്‍ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലന്‍ പാരിപ്പള്ളിയില്‍ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ഇത്തിക്കരയാറ്റില്‍ ചാടിയെങ്കിലും അല്‍പം വെള്ളം അകത്തു ചെന്നപ്പോഴേക്കും നീന്തിത്തുടങ്ങുകയായിരുന്നു. വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവര്‍ ഒപ്പം ചാടി. രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി 17കാരനെ അവരോടൊപ്പം വിട്ടു.

Most Popular