കേരളത്തില്‍ ഇന്ന് 19 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

pinarayi vijayan home quarantine

തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഒമ്പതു പേര്‍ക്കും കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ മൂന്ന്‌പേര്‍ വീതവം രോഗം സ്ഥികരീകരിച്ചു.
ഇടുക്കി, വയനാട്(ഒന്ന് വീതം), തൃശൂര്‍(രണ്ട്) എന്നിവയാണ് രോഗം സ്ഥിരീകരിച്ച മറ്റു ജില്ലകള്‍.

ഇന്ന് 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 601 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ 43 തദ്ദേശ സ്ഥാപനങ്ങള്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് 2,36,000 യുവജനങ്ങള്‍ അടങ്ങുന്ന സന്നദ്ധസേന രൂപീകരിക്കും. 22 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. സന്നദ്ധം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയതാണ് സേന രൂപീകരിക്കുക.

വില നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.