തിരുവനന്തപുരം : സംസ്ഥാനത്ത് 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്. എട്ട് ഡോക്ടര്‍മാര്‍ക്കടക്കം 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. കൊവിഡ് രൂക്ഷമായതോടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്സുമാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായില്ല.
ഓര്‍ത്തോ, സര്‍ജറി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.