Saturday, July 24, 2021
Home News Kerala കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍; മുന്നറിയിപ്പുമായി പോലീസ്

കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഫോൺ ഇഷ്ടംപോലെ ഉപയോഗിക്കാനുള്ള അവസരമാണ് കുട്ടികൾക്കിപ്പോൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പല ചതികുഴികളിലും ചെന്ന് വീഴാനുള്ള സാധ്യതയും ഏറെയാണ്. കുട്ടികളുടെ കയ്യിലേക്ക് ഫോൺ കൊടുത്തുകഴിഞ്ഞാൽ രക്ഷിതാക്കൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്.

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ വിനോദത്തിനായും മറ്റും ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമും, മെസഞ്ചറുമൊക്കെ കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍.

 

 

Most Popular