Tuesday, September 21, 2021
Home News Kerala രാജ്യത്ത് ഭീതിജനകമായി കോവിഡ് വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴും കേരളത്തില്‍

രാജ്യത്ത് ഭീതിജനകമായി കോവിഡ് വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴും കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഭീതിജനകമായ വിധത്തിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

വിഷയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമാണെന്നും ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് പൊതുവില്‍ വാക്സിന്‍ ദൗര്‍ലഭ്യമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
22 districts in the country where covid cases are on the rise; Seven in Kerala – Center

Most Popular