X
സംസ്ഥാനത്ത് ഇന്ന് 14 പ്രവാസികള്‍ക്ക് കോവിഡ്; ഒരാള്‍ ഖത്തറില്‍ നിന്നെത്തിയത്

സംസ്ഥാനത്ത് ഇന്ന് 14 പ്രവാസികള്‍ക്ക് കോവിഡ്; ഒരാള്‍ ഖത്തറില്‍ നിന്നെത്തിയത്

personmtp rafeek access_timeThursday May 21, 2020
HIGHLIGHTS
സംസ്ഥാനത്ത് ഇന്ന് 14 പ്രവാസികള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പ്രവാസികള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഖത്തറില്‍ നിന്നെത്തിയതാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

യുഎഇ-8, കുവൈത്ത്-4, ഖത്തര്‍-1, മലേഷ്യ-1 എന്നിങ്ങനെയാണ് വിദേശത്ത് നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്ന് 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്ന് ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി.

എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്. ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മലപ്പുറം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അബൂദബിയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 വയസുള്ള വനിത, ക്വലാലംപൂരില്‍ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21 കാരന്‍, കുവൈത്തില്‍ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശി 59 കാരന്‍, മുംബൈയില്‍ നിന്ന് ഒരുമിച്ചെത്തിയ തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി 50 കാരന്‍, തെന്നല തറയില്‍ സ്വദേശി 45 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം.മെഹറലി അറിയിച്ചു.


 

SHARE :
folder_openTags
content_copyCategory