Tuesday, June 22, 2021
Home News Kerala കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. മൂന്നുപേരും വയനാട്ടുകാരാണ്. രോഗബാധയുള്ള ആരുടെയും പരിശോധന ഇന്ന് നെഗറ്റീവായിട്ടില്ല. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു സ്ഥലങ്ങളില്‍ പോയി വരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത് 37 പേര്‍. നിരീക്ഷണത്തിലുള്ള 21,342 പേര്‍. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല.

3 more covid caes in kerala today

Most Popular