ലക്ഷദ്വീപ് ഡേ: എസ്.വൈ.എസ് ഫാമിലി ചെയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ: ശാന്തിയുടെ തുരുത്തായ ലക്ഷദ്വീപിൽ പുതിയ നിയമ നിർമാണത്തിന്റെ പേരിൽ അശാന്തിയുടെ കാർമേഘം തീർക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിച്ചും ദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ടും സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച “ലക്ഷദ്വീപ് ഡേ “ലക്ഷങ്ങളുടെ ഐക്യദാർഡ്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഫാമിലി ചെയിൻ’ താക്കീതായി മാറി.

ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് ജില്ലയിലെ നേതാക്കളും പ്രവർത്തകരും ലോക്ക് ഡൗൺ പശ്ചാതലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുടുംബക്കാരൊത്ത് വീട്ട് മുറ്റത്ത് കണ്ണി ചേർത്തത്. ലക്ഷദ്വീപ് ജനതയെ സംരക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച്‌ വിളിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലേ കാർഡുകൾ പ്രദർശിപ്പിച്ച് കൊണ്ടാണ് പ്രവർത്തകരും കുടുംബവും കൈകൾ ചേർത്ത് പിടിച്ചത്. ദ്വീപിലെ പുതിയ സാഹചര്യങ്ങളിലെ വേദനയും വികാരവും ഉൾകൊണ്ട ഒരു വലിയ ഐക്യദാർഡ്യം തന്നെയാണ് ജില്ല കണ്ടത്. പ്രതിഷേധങ്ങൾ ഉയരുമ്പോഴും പുതിയ നിയമ നിർമാണങ്ങൾ നടത്തുന്ന തിരക്കിലാണ് അധികാരികൾ. നേരത്തെ ഗുണ്ടാ ആക്ട് കൊണ്ട് വന്നും ,മദ്യശാലകൾ അനുവദിച്ചും .ടൂറിസത്തിന്റെ പേരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചും ദ്വീപുകാരെ വെല്ലുവിളിച്ച അഡ്മിനിസ്‌ട്രേറ്റർ തൊഴിലാളികളെ പിരിച്ച് വിട്ടും ,ഇന്റെർനെറ്റ് വേഗതകുറച്ചും .ഇന്ധനവിൽ പന നിർത്തി വെച്ചും അധികാര അനീതി തുടർന്നു കൊണ്ടിരിക്കുകയാണ് ഈ അധികാര ദുരുപയോഗത്തിൽ പിൻമാറാൻ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററും അദ്ദേഹത്തെ തിരിച്ച് വിളിക്കാൻ കേന്ദ്ര സർക്കാരും തയ്യാറവണമെന്നും ആവശ്യപ്പെടുന്ന പ്ലേ കാർഡ് ഉയർത്തി പിടിച്ചാണ് എസ്.വൈ.എസ് പ്രവർത്തകർ കുടുംബങ്ങളൊത്ത് ഫാമിലി ചെയിൻ തീർത്തത്.

ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാലിലും വർക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റയിലും ജനറൽ സെക്രട്ടറി കെ.എ.നാസർ മൗലവി മടക്കിമലയിലും ട്രഷറർ കെ.സി.കെ. തങ്ങൾ താഴത്തൂരിലും ഫാമിലി ചെയിൻ തീർത്തു . കേന്ദ്രം ഭരിക്കുന്ന അധികാരികളുടെ അസഹിഷ്ണുതയുടെ പുതിയ രൂപമാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്നും ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു.

പൗരന്മാരുടെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടങ്ങൾ തന്നെ അതിന്റെ ധ്വംസനത്തിന് നേതൃത്വം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറിയും പറഞ്ഞുജില്ലാ – മേഖലാ നേതാക്കളായ പി സുബൈർ ഹാജി ,സി കെ ശംസുദ്ധീൻ റഹ്മാനി ,വി കെ അബ്ദുറഹ്മാൻ ദാരിമി ,അലി കെ വയനാട് ,എ കെ മുഹമ്മദ് ദാരിമി ,സിദ്ധീഖ് പിണങ്ങോട് ,പി സി ഉമർ മൗലവി ,ഇ പി മുഹമ്മദലി ഹാജി ,കുഞ്ഞമ്മദ് കൈതക്കൽ ,എ കെ സുലൈമാൻ മൗലവി ,ടി കെ അബൂബക്കർ മൗലവി ,ഹാരിസ് ബനാന ,എം സി ഉമർ മൗലവി ,അസീസ് ആണ്ടൂർ സഫറത്തലി ദാരിമി ,എം കെ ഇബ്രാഹീം മൗലവി ,യൂ കെ നാസർ മൗലവി ,സയ്യിദ് സാബിത് തങ്ങൾ ,ഉമർ ഹാജി പാണ്ടിക്കടവ് , അബ്ദുല്ല മൗലവി കുണ്ടാല ,സി എച് അഷ്‌റഫ് ,ഫൈസൽ ഫൈസി ,റഫീഖ് തോപ്പിൽ ,അബ്ബാസ് മൗലവി ,വി കെ അബ്ദുറഹ്മാൻ മൗലവി ,സാജിദ് മൗലവി ,കെ കെ അൻവർ ,വി അബ്ദുല്ല മൗലവി ,സാജിദ് ബാഖവി ,അബ്ദുൽ മജീദ് ബാഖവി ,ഹംസ മൗലവി ,ഫളുലുല്ലാഹ്‌ മൗലവി ,അഷ്‌റഫ് മൗലവി ,ഉമർ നിസാമി ,സാദിഖ് ഇ -വൺ എന്നിവർ വിവിധ സ്ഥലങ്ങളിൽ ഫാമിലി ചെയിനിൽ അണിചേർന്നു ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാലിൽ ഫാമിമിലി ചെയിനിൽ കുടുംബത്തോടൊപ്പം എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി കെ എ നാസർ മൗലവി സ്വദേശമായ മടക്കിമലയിൽ ലക്ഷദ്വീപ് ഡേയിൽ അണിചേർന്നപ്പോൾ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റയിൽ ഫാമിലി ചെയിനിൽ കണ്ണിയായപ്പോൾ സുന്നി യുവജന സംഘം ജില്ലാ ട്രെഷറർ കെ സി കെ തങ്ങൾ സുൽത്താൻ ബത്തേരി താഴെത്തൂരിൽ കുടുംബത്തോടൊപ്പം പങ്കെടുത്തു.