Thursday, September 23, 2021
Home News Kerala കേരളത്തില്‍ 49 പേര്‍ക്കു കൂടി കോവിഡ്; 18 പേര്‍ പ്രവാസികള്‍

കേരളത്തില്‍ 49 പേര്‍ക്കു കൂടി കോവിഡ്; 18 പേര്‍ പ്രവാസികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്- 14, കണ്ണൂര്‍- 10, തിരുവനന്തപുരം, പാലക്കാട്- 5 പേര്‍ വീതം, കോഴിക്കോട്- 4, പത്തനംതിട്ട, ആലപ്പുഴ- 3, കൊല്ലം, കോട്ടയം- 2 പേര്‍ വീതം, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. 18 പേര്‍ വിദേശത്ത് നിന്നും (യുഎഇ-12, ഒമാന്‍-ഒന്ന്, സൗദി അറേബ്യ-ഒന്ന്, അബുദാബി-ഒന്ന്, മാലി ദ്വീപ്-ഒന്ന്, കുവൈറ്റ്-ഒന്ന്, മസ്‌കറ്റ്-ഒന്ന്) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-നാല്, ഡല്‍ഹി-രണ്ട്, കര്‍ണാടക-രണ്ട്) വന്നതാണ്.

12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറു പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

49-more-new-covid-cases-in-kerala-12-were-cured-says-health-minister-kk-shailaja


 

Most Popular