Wednesday, June 23, 2021
Home News Kerala കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 67 പേര്‍ക്കു കൂടി രോഗബാധ

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 67 പേര്‍ക്കു കൂടി രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 29, കണ്ണൂര്‍ എട്ട്, കോട്ടയം ആറ്, മലപ്പുറം അഞ്ച്, എറണാകുളം അഞ്ച്, തൃശൂര്‍ നാല്, കൊല്ലം നാല്, കാസര്‍ഗോഡ് മൂന്ന്, ആലപ്പുഴ മൂന്ന് എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കണക്ക്. ഇതില്‍ 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് വന്ന ഒന്‍പത് പേര്‍ക്കും മഹാരാഷ്ട്രയില്‍നിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തില്‍നിന്ന് വന്ന അഞ്ച് പേര്‍ക്കും, കര്‍ണാടകയില്‍നിന്ന് വന്ന രണ്ട് പേര്‍ക്കും പോണ്ടിച്ചേരിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും വന്ന ഓരോ ആളുകള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കംമൂലം ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 963 ആയി. 415 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
68 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് ഹോട്ട്‌സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ഇതുവരെ ആറു പേരാണ് കോവിഡ് ബാധിച്ചുമരിച്ചത്. ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ക്വാറന്റീനിലുള്ളത്.

67 covid cases today in kerala


 

Most Popular