Saturday, September 18, 2021
Home News Kerala ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ്: ഡബിൾസ് ബാഡ്മിന്റണ് ഗംഭീര സമാപനം

ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ്: ഡബിൾസ് ബാഡ്മിന്റണ് ഗംഭീര സമാപനം

ദോഹ: മൂന്നു മാസം നീണ്ടുനിൽക്കുന്ന  ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിലെ രണ്ടാമത്തെ മത്സര ഇനമായ ഡബിൾസ് ബാഡ്മിൻറൺ ആവേശകരമായ ഫൈനൽ മത്സരത്തിൽ വാഴക്കാടിനെ പരാജയപ്പെടുത്തി ഫറോക്ക് ജേതാക്കളായി.  സെമി ഫൈനലിസ്റ്റുകൾ ആയ കടലുണ്ടി, വാഴയൂർ പഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തിന് അർഹരായി. വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ  വച്ച് നടന്ന ടൂർണമെന്റ് ഐ എസ് സി വൈസ് പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് വിംഗ് കൺവീനർ രതീഷ് കക്കോവ് സ്വാഗതം പറഞ്ഞു, ചാലിയാർ ദോഹ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ്  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീൽ ചാലിയം, സ്പോർട്സ് വിംഗ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചീഫ് അഡ്വൈസർ വി സി മഷ്ഹൂദ് എന്നിവർ സംസാരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വർഷം നേരത്തെ തന്നെ കായിക മത്സരങ്ങൾ ആരംഭിച്ചത്.
ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപനച്ചടങ്ങിൽ ആർഗസ് ഷിപ്പിങ് പ്രതിനിധികളായ റാഷിഖ്, ഗണേഷ്, സലീം റോസ്, അമ്പയറിങ് പാനൽ ഹെഡ് അജിത, ചാലിയാർ ദോഹ ട്രഷറർ കേശവ് ദാസ് എന്നിവർ ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും കൈമാറി. ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഓവർ ഓൾ പോയിന്റ് നിലയിൽ ഫറോക്ക് ഒന്നാമതും, കൊടിയത്തൂർ, വാഴക്കാട്  പഞ്ചായത്തുകൾ രണ്ടാമതും കടലുണ്ടി, വാഴയൂർ, ചാലിയാർ പഞ്ചായത്തുകൾ മൂന്നാമതും സ്ഥാനത്ത് തുടരുന്നു. ചാലിയാർ നദീ തീരത്തുള്ള പഞ്ചായത്തുകളിൽ നിന്നുള്ളവർക്കായി  ക്രിക്കറ്റ്‌ ടൂർണമെന്റുകളും നീന്തൽ മത്സരങ്ങളും കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള മറ്റു മത്സരങ്ങളും തുടർ ദിവസങ്ങളിൽ നടക്കുമെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ അറിയിച്ചു.

Most Popular