Wednesday, August 4, 2021
Home News Kerala തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാൾ തൂങ്ങി മരിച്ചു

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാൾ തൂങ്ങി മരിച്ചു

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങി മരിച്ചു. മൊബൈൽ മോഷണത്തിന് പിടിയിലായ അൻസാരി (38) ആണ് മരിച്ചത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മോഷണത്തെ തുടർന്ന് പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് സ്റ്റേഷനിലെത്തിച്ച ഇയാളെ പിന്നീട് ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോക്‌സോ ഉൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണ് മരിച്ച അൻസാരി. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Most Popular