Monday, June 14, 2021
Home News Kerala ഓമശ്ശേരിയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു

ഓമശ്ശേരിയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ഓമശ്ശേരിയില്‍ ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മുടൂര്‍ വാരിക്കോട്ടുച്ചാലില്‍ ശിവരാജന്‍ – ഷിജ ദമ്പതികളുടെ മകന്‍ അതുല്‍ രാജ് (16) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ബാന്‍ഡ് മേളത്തിന്റെ അരങ്ങേറ്റത്തിന് സീലേശ്വരത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കൂടെ ബൈക്കില്‍ യാത്ര ചെയ്ത വേനപ്പാറ സ്വദേശി അഖില്‍ ബാലകൃഷ്ണനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വേനപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആര്യ രാജ് സഹോദരിയാണ്.

Most Popular