Tuesday, September 28, 2021
Home News Kerala ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ജമാമഅത്തെ ഇസ്ലാമി നേതാവുമായ കെ അബ്ദുല്ല ഹസന്‍...

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ജമാമഅത്തെ ഇസ്ലാമി നേതാവുമായ കെ അബ്ദുല്ല ഹസന്‍ നാട്ടില്‍ നിര്യാതനായി

കോഴിക്കോട്: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്ലാമി മുന്‍ സംസ്ഥാന ശൂറാ അംഗവുമായിരുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി കെ അബ്ദുല്ലാ ഹസന്‍ നിര്യാതനായി.

1975-76-ല്‍ ഖത്തിറിലെ അല്‍മഅ്ദുദ്ദീനിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം 2001 വരെ ദോഹ മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സ്ഥാപകാംഗമാണ്. മൂന്ന് തവണ അതിന്റെ പ്രസിഡന്റായിട്ടുണ്ട്.

നേരത്തേ പ്രബോധനം മാസികയുടെ ചുമതല
വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള
കൂടിയാലോചനാ സമിതിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. 2001ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും ജമാഅത് ശൂറയിലും നുമാഇന്‍ദഗാനിലും അംഗമായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ഇസ്ലാമിക ദര്‍ശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, ശാന്തപുരം ദഅവാ കോളേജ് പ്രിന്‍സിപ്പല്‍, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ഐപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഇബാദത്ത് ഒരു ലഘുപരിചയം, റമദാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാര്‍ (രണ്ട് ഭാഗം), സകാത്ത്: തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്ലിംകള്‍, മുസ്ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കര്‍മശാസ്ത്രത്തിന്റെ കവാടം എന്നിവയാണ് പ്രധാന കൃതികള്‍. ഇസ്ലാമിക വിജ്ഞാനകോശ
ത്തിലും ആനുകാലികങ്ങളിലും ധാരാളമായി എഴുതിയിരുന്നു.

പിതാവ്: അഹ്‌മദ് കൊടക്കാടന്‍, മാതാവ് തലാപ്പില്‍ ഫാത്വിമ. ഭാര്യ: എ. സാബിറ, മക്കള്‍: അഹ്‌മദ് ഫൈസല്‍ (കുവൈത്ത് കെഐജി പ്രസിഡന്റ്), അബ്ദുസ്സലാം ( ഖത്തര്‍), അന്‍വര്‍ സഈദ്(കുവൈത്ത്),, അലി മന്‍സൂര്‍, ഹസീന, ഡോ. അനീസ് റഹ്‌മാന്‍, ആബിദ് റഹ്‌മാന്‍, അല്‍ത്വാഫ് ഹുസൈന്‍.

Most Popular