Saturday, September 25, 2021
Home News Kerala കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു

കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു

തലശ്ശേരി: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. നങ്ങാറത്ത്പീടികയിലെ കെ പി ജിജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര പിലാക്കാവില്‍ പാര്‍വതി നിവാസില്‍ പ്രഭീഷ്‌കുമാറിനെ(37)യാണ് ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അറസ്റ്റ്.

കേസില്‍ ഒന്‍പതാം പ്രതിയായ പ്രഭീഷ്‌കുമാര്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി എം തുഷാര്‍ മുമ്പാകെ ഹാജരാക്കിയ പ്രതിയെ 30 വരെ തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പാസ്പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയിലാണ്.

പ്രതിക്കെതിരെ കോടതി നേരത്തേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാഹി പോലീസില്‍ ഹോംഗാര്‍ഡായിരുന്ന പ്രഭീഷ് അഞ്ച് വര്‍ഷമായി ഗള്‍ഫിലായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. വി ടി റാസിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനില്‍കുമാര്‍, രഘൂത്തമന്‍, എഎസ്‌ഐ മോഹനന്‍, ശിവദാസന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

2008 ജനുവരി 27ന് രാത്രി 1.20നാണ് ജിജേഷിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 12 പേരാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് പ്രതി വലയിലാവുന്നത്.
ALSO WATCH

 

Most Popular