Tuesday, August 3, 2021
Home News Kerala ഷൂട്ടിങിനിടെ നടന്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് പരാതി

ഷൂട്ടിങിനിടെ നടന്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് പരാതി

കുണ്ടന്നൂര്‍: ഷൂട്ടിങിനിടെ കുഴഞ്ഞു വീണ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ (44) മരിച്ചു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. പിതാവ്: ചക്കാലക്കല്‍ സി പി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ.

Most Popular