Thursday, December 2, 2021
HomeNewsKeralaനെടുമുടി വേണു ആശുപത്രിയില്‍; നില അതീവ ഗുരുതരം

നെടുമുടി വേണു ആശുപത്രിയില്‍; നില അതീവ ഗുരുതരം

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് നെടുമുടി വേണുവിനെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ആരോഗ്യനില ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്.

നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം. ഇതിന് പുറമേ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Most Popular