Friday, January 28, 2022
HomeNewsKeralaനടന്‍ രമേശ് വലിയശാല തൂങ്ങിമരിച്ച നിലയില്‍

നടന്‍ രമേശ് വലിയശാല തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമാണ്.

ഗവ. മോഡല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.

രമേശിന്റെ മരണവാര്‍ത്തയോട് ഞെട്ടലോടെയാണ് മലയാള സിനിമാസീരിയല്‍ ലോകം പ്രതികരിച്ചത്. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടന്‍ ബാലാജി ശര്‍മ പ്രതികരിച്ചത്. രണ്ട് ദിവസം മുമ്പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷവാനായിരുന്നുവെന്നും പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ലെന്നും ബാലാജി പറയുന്നു.

 

Most Popular