സാറിന് 88 വയസ്സല്ലേ ആയുള്ളു; കേരള മുഖ്യമന്ത്രിയാവാന്‍ പത്തോ പതിനഞ്ചോ വര്‍ഷം കൂടി കാത്തിരിക്കാം: പരിഹസിച്ച് സിദ്ധാര്‍ഥ്

siddharth-e-sreedharan

ചെന്നൈ: മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെയും കേരള മുഖ്യമന്ത്രിയാവാനുള്ള പൂതിയെയും പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥ്. 88 വയസ്സുള്ള ശ്രീധരന് മുഖ്യമന്ത്രിയാവാന്‍ ഒരു പത്ത്-പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാമെന്ന് സിദ്ധാര്‍ഥ് കളിയാക്കി.

‘സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ ഇ ശ്രീധരന്‍ സാര്‍ രാജ്യത്തിനു നല്‍കിയ സേവനങ്ങളുടെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതിലും ഞാന്‍ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അല്‍പം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ സംശയം. അദ്ദേഹത്തിന് ഒരു പത്ത് പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ’ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.