Wednesday, September 22, 2021
Home News Kerala ഭിന്നശേഷി മേഖലയില്‍ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി അക്കര ഫൗണ്ടേഷനെ തിരഞ്ഞെടുത്തു

ഭിന്നശേഷി മേഖലയില്‍ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി അക്കര ഫൗണ്ടേഷനെ തിരഞ്ഞെടുത്തു

കാസര്‍കോഡ്: കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡവലപ്‌മെന്റിനെ സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രിമതി ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ നീതി വകുപ്പിന്റെ വ്യത്യസ്ത പദ്ധതികള്‍ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ വച്ചായിരുന്നു പ്രഖ്യാപനം.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൗണ്‍സിന്‍ഡ്രം, മറ്റു ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഡോക്ടര്‍ കണ്‍സള്‍ട്ടിംഗ്, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷന്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, സ്‌പെഷല്‍ എജുക്കേഷന്‍, മ്യുസിക് തെറാപ്പി എന്നിവ നല്‍കുന്നതോടൊപ്പം ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിന് ആവശ്യമായ ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കിയതിനാണ് 2020ലെ മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തത്.

ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യുസിക് ബാന്‍ഡായ അക്കര മ്യുസിക് ബാന്റിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആല്‍ബങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ഒട്ടനവധി സെലിബ്രിറ്റികള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. 2019-20 വര്‍ഷത്തില്‍ കാസര്‍ഗോഡ് ഭിന്നശേഷി സര്‍വേ, ഫിസിയോ തെറാപ്പി ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, സഹായ ഉപകരണ വിതരണം, സ്‌പെഷ്യല്‍ ഹെല്‍പ്പ് ലൈന്‍, ഭിന്നശേഷി സെമിനാര്‍, കുട്ടികളിലെ വളര്‍ച്ചാ കുറവുകളെ നേരെത്തെ കണ്ടെത്തുന്നതിന് അംഗന്‍ വാടി വര്‍ക്കേഴ്‌സ് ട്രെയിനിംഗ്, ഏര്‍ലി ഇന്റര്‍വന്‍ഷന്‍ സെന്റര്‍, സ്‌പെഷല്‍ ഏബിള്‍ഡ് അവാര്‍ഡ്, ഭിന്നശേഷി സ്വയം തൊഴില്‍ കൂട്ടായ്മ, പാലിയേറ്റീവ് സംഗമം, ഭിന്നശേഷി കുട്ടികളുടെ ഹൗസ് ബോട്ട് സംഗമം, ബോധവല്‍ക്കരണ പരിപാടികള്‍, ജില്ലാ ഡിസബിലിറ്റി ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി ഒട്ടനവധി പദ്ധതികള്‍ അക്കര ഫൗണ്ടേഷന്റെ കീഴില്‍ നടപ്പിലാക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ വ്യത്യസ്ഥത ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി മുപ്പതോളം കുടുംബങ്ങള്‍ അക്കര ഫൗണ്ടേഷന്റെ സേവനം നേടുന്നുണ്ട്.

Most Popular