തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇനി മുതല്‍ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയാണ്. ഇതിന് പുറമെയാണ് ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ കൂടി അവധി പ്രഖ്യാപിച്ചത്.
പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.