Friday, August 19, 2022
HomeNewsKeralaഇനി ലോക്ക്ഡൗണ്‍ വകവയ്ക്കില്ല; ആഗസ്ത് 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യപാരികള്‍

ഇനി ലോക്ക്ഡൗണ്‍ വകവയ്ക്കില്ല; ആഗസ്ത് 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യപാരികള്‍

തിരുവനന്തപുരം: അനിശ്ചിതമായ തുടരുന്ന കോവിഡ് നിയന്ത്രണം മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ കടുത്ത തീരുമാനത്തിലേക്ക്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം തുടര്‍ന്നാലും അടുത്തമാസം ഒന്‍പതുമുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കട തുറക്കുന്നവര്‍ക്കെതിരെ പോലിസ് നടപടിയുണ്ടായാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് മരണം വരെ നിരാഹാരം കിടക്കും. ടിപിആര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അംഗീകരിക്കും. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും സമയം അനുവദിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദീന്‍ തൃശൂരില്‍ അറിയിച്ചു.
ALSO WATCH

 

Most Popular