Saturday, July 24, 2021
Home News Kerala കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ‍ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ചവറ നടുവത്തുചേരി തെക്കുംഭാഗം സജിക്കുട്ടനാണ് അറസ്റ്റിലായത്. ജൂൺ മൂന്നിനാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. തെക്കുംഭാഗം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം. കൊവിഡ് പോസിറ്റിവായ മാതാവിന്റെ ജ്യേഷ്ഠ സഹോദരിയുമായി ആംബുലന്‍സില്‍ പോകവേ ഗ്ലൗസെടുക്കാനെന്ന വ്യാജേന ആംബുലന്‍സ് ഡ്രൈവര്‍ 26 കാരിയായ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ പൊലീസ് കേസെടുത്തെന്ന് തോന്നും വിധം പെരുമാറുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇപ്പോഴും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം സജീവമാണ്.

Most Popular