വിദേശത്ത് നിന്ന് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത പ്രവാസികള്‍ക്ക് കേരളത്തില്‍ രണ്ടാം ഡോസ് എടുക്കാം

covishield vaccine cirtificate

തിരുവനന്തപുരം: വിദേശത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസെടുത്തവര്‍ക്ക് കേരളത്തില്‍ നിന്ന് രണ്ടാം ഡോസെടുക്കാമെന്ന് ആരോഗ്യ വകുപ്പ്. ഇതിനായി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തും. കുത്തിവയ്പിന് ശേഷം കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംശങ്ങള്‍ക്ക് 1056 എന്ന ദിശ നമ്പരില്‍ ബന്ധപ്പെടാം.

വിദേശത്തെ അസ്ട്രസെനക വാക്‌സിനാണ് ഇന്ത്യയില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ നല്‍കുന്നത്.