Sunday, September 19, 2021
Home News Kerala ക്വാരന്റീനില്‍ കഴിയുന്ന പ്രവാസി യുവാവിന്റെ വീടിന് നേരെ കല്ലേറ്

ക്വാരന്റീനില്‍ കഴിയുന്ന പ്രവാസി യുവാവിന്റെ വീടിന് നേരെ കല്ലേറ്

വടകര: ക്വാരന്റീനില്‍ കഴിയുന്ന പ്രവാസി യുവാവ് താമസിച്ച വീടിന് കല്ലെറിഞ്ഞതായി പരാതി. മേമുണ്ടയിലെ ബബീഷ് താമസിക്കുന്ന പാലോളി പാലത്തെ നാറത്ത് വയലില്‍ കൃഷ്ണദാസിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനലുകളും വാതിലും തകര്‍ന്നു.

ജൂണ്‍ 20ന് അബൂദബിയില്‍ നിന്നെത്തിയതാണ് ബബീഷ്. ഏഴ് ദിവസം സര്‍ക്കാര്‍ വക ക്വാരന്റീനിലാണ് കഴിഞ്ഞത്. പിന്നീട് പാളോളി പാലകത്തെ വീട്ടില്‍ കഴിയുകയായിരുന്നു. അയല്‍വാസിയായ യുവാവാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. വടകര പോലീസ് കേസെടുത്തു.

Most Popular