വയനാട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു: ഭീതിയോടെ നാട്

പനമരം: വയനാട് പനമരത്ത് മുഖം മൂടി ധരിച്ച അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി തന്നെ  ഭര്‍ത്താവ് പത്മാലയത്തില്‍ റിട്ട.അധ്യാപകന്‍ കേശവന്‍ (75) മരണപ്പെട്ടിരുന്നു.   തൊട്ടുപിന്നാലെ ഭാര്യ പത്മാവതിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.  കഴുത്തിന് വെട്ടേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാത്രി ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. മുഖം മൂടി അണിഞ്ഞെത്തിയ രണ്ടു പേരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം രാത്രി പ്രദേശത്ത് ക്യാമ്ബ് ചെയ്തിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രി 8.30 ഓടെയാണ് വീടിനകത്ത് അതിക്രമിച്ച്‌ കയറി
വൃദ്ധ ദമ്ബതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കവര്‍ച്ചാ ശ്രമത്തിനിടെ ആക്രമണമുണ്ടായതായാണ് പോലീസിന്റെ നിഗമനം. വൃദ്ധ ദമ്പതികൾ മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീതിയിലാണ് നാട് ഒന്നടങ്കം.