Wednesday, June 23, 2021
Home News Kerala തക്കാളിപ്പെട്ടികൾക്കിടയിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

തക്കാളിപ്പെട്ടികൾക്കിടയിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

വാളയാര്‍: മിനിലോറിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ തക്കാളിപ്പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ലഹരിവിരുദ്ധ-കുറ്റാന്വേഷണ വിദഗ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) വാളയാര്‍ പൊലീസും ചേര്‍ന്നു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് 35 പെട്ടികളിലായി സൂക്ഷിച്ച 7000 ജലറ്റിന്‍ സ്റ്റിക്കും 7500 ഡിറ്റനേറ്ററും പിടിച്ചത്. തമിഴ്‌നാട് ധര്‍മപുരി തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല കോട്ടാവൂര്‍ സ്വദേശി പ്രഭു (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന തക്കാളിയില്‍ ഭൂരിഭാഗവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ സേലത്തു നിന്ന് അങ്കമാലിയിലേക്കു കടത്താനായിരുന്നു ശ്രമമെന്നും 5 ക്ഷം രൂപയിലധികം വിലവരുമെന്നും പൊലീസ് പറഞ്ഞു.

Most Popular