Saturday, June 19, 2021
Home News Kerala ഖത്തറിലെ വ്യവസായ പ്രമുഖനും നസ്മ ഫ്രൈറ്റ് ഉടമയുമായിരുന്ന ബെയ്ത്താൻ കുട്ടി നിര്യാതനായി

ഖത്തറിലെ വ്യവസായ പ്രമുഖനും നസ്മ ഫ്രൈറ്റ് ഉടമയുമായിരുന്ന ബെയ്ത്താൻ കുട്ടി നിര്യാതനായി

ഖത്തറിലെ വ്യവസായ പ്രമുഖനും നസ്മ ഫ്രൈറ്റ് ഉടമയുമായിരുന്ന ബെയ്ത്താന്‍ കുട്ടി (65) കണ്ണൂര്‍ നാറാത്ത് നിര്യാതനായി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നാട്ടില്‍ ചികിത്സയിലായിരുന്നു.
ഖത്തര്‍ ഇന്‍കാസ് സ്ഥാപകാംഗമായ ഇദ്ദേഹം ഖത്തറില്‍ സംഘടന കെട്ടിപെടുത്തന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

കണ്ണൂര്‍ മാധവ്‌റാവുസിന്ധ്യ ഹോസ്പിറ്റല്‍ ഡയറക്ടര്‍, കണ്ണൂര്‍ മെട്രോ സായാഹ്ന പത്രം ഡയറക്ടര്‍, നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുന്‍ പ്രസിഡണ്ട്, നാറാത്ത് മഹല്‍ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ രക്ഷാധികാരി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു.

ഭാര്യ: നസീമ, മക്കള്‍: ഷമ്മാസ്, ഷഹീര്‍, ശഹര്‍ബാനത്ത്, ഫാത്തിമ, ഷുജാഹ്. മരുമക്കള്‍: സാജിദ് അഹമ്മദ്, അനീസ് എന്‍ കെ, ജുനൈദ, ആയിഷ. സഹോദരങ്ങള്‍: ഷാദുലി എ.പി, പരേതനായ മുഹമ്മദ് കുഞ്ഞി (മാമ്മൂക്ക), പരേതനായ മൂസാന്‍ കുട്ടി. സഹോദരിമാര്‍: കുഞ്ഞാമിന, ആയിഷാ, ഖദീജ, അലീമ, ഷുഹറ, സൈബുന്നീസ, പരേതയായ ആബിദ.

 

Most Popular