Saturday, July 24, 2021
Home News Kerala ആത്മഹത്യകൾ തുടര്കഥയാവുന്നു: ബാങ്ക് മാനേജരായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യകൾ തുടര്കഥയാവുന്നു: ബാങ്ക് മാനേജരായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കേരളത്തില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വിഎസ് ഗോപുവിന്റെ ഭാര്യ എസ്‌എസ് ശ്രീജ(32)യാണ് തൂങ്ങിമരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. അടുക്കളയോടു ചേര്‍ന്ന ഭാഗത്ത് തൂങ്ങിനില്‍ക്കുന്നനിലയില്‍ ശ്രീജയെ കണ്ടെത്തുകയായിരുന്നു . ഉടന്‍ തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അഞ്ചു വര്‍ഷം മുന്‍പാണ് ശ്രീജയും ​ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനില്‍ ആര്‍.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ് ശ്രീജ. ഭര്‍ത്താവ് ഗോപു ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയിരുന്നതായാണ് പോലീസിനു നല്‍കിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഭാര്യയെയെ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

Most Popular