ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി ഭാവനയുടെ നൃത്തരംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തകര്‍പ്പന്‍ നൃത്തച്ചുവടുകളുടെ വീഡിയോ ആണ് താരം പുറത്ത് വിട്ടിരിക്കുന്നത്.
ഭാവനയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശന്, ശില്പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. ‘താള്’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനൊത്തുള്ള ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
മലയാളത്തില്‍ അത്ര സജീവമല്ല ഭാവന ഇപ്പോള്‍. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. 99 എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഒടുവില്‍ വേഷമിട്ടത്. ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയ്ല് ഡോട് കോം തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.