Sunday, September 19, 2021
Home Entertainment എഴുപതിന്റെ ചെറുപ്പവുമായി മമ്മൂട്ടി; കിടിലന്‍ ലുക്കില്‍ ഭീഷ്മ പര്‍വ്വം

എഴുപതിന്റെ ചെറുപ്പവുമായി മമ്മൂട്ടി; കിടിലന്‍ ലുക്കില്‍ ഭീഷ്മ പര്‍വ്വം

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ്
ഫെയ്സ്ബുക്കിലൂടെ ഭീഷ്മപര്‍വത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു സംഘട്ടന രംഗമാണ് പോസ്റ്ററില്‍ ഉളളത്. നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിരയാണ് ഭീഷ്മപര്‍വത്തിലുളളത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

 

 

Most Popular