കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ ബിജെപി നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച് സ്‌കൂളിലെ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ മുങ്ങിയത്. ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ 11 പേര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
പാലത്തായിയിലെ സ്‌കൂളിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.