Saturday, April 17, 2021
Home News Kerala ശോഭാസുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടമില്ല

ശോഭാസുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടമില്ല

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സജീവമായ ശോഭാ സുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ശോഭ പുറത്തായി. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പുതുതായി പാര്‍ട്ടിയിലെത്തിയ ഇ ശ്രീധരനും 16 അംഗ കമ്മിറ്റിയില്‍ ഇടംപിടിച്ചപ്പോഴാണ് ശോഭയെപ്പോലൊരു തീപ്പൊരി നേതാവിനെ തഴഞ്ഞത്.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് കുറച്ചു കാലമായി ശോഭ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നില്ല. എന്നാല്‍, ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയ അനുരഞ്ജന ചര്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങള്‍ ശോഭാ സുരേന്ദ്രന്‍ വീണ്ടും സജീവമായി തുടങ്ങിയിരുന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയിലെ വിവിധ സ്വീകരണ പരിപാടികളും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഈ പരിപാടിയില്‍ ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു.
ALSO WATCH

Most Popular