മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഇക്കുറി അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് എപി അബ്ദുല്ലക്കുട്ടി. മണ്ഡലം ബിജെപിക്ക് ബാലികേറാമലയെല്ലന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്‍പ്പിച്ചതാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗില്‍ നിന്ന് മുന്‍ രാജ്യസഭാ അംഗം എംപി അബ്ദുസ്സമദ് സമദാനി മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. എസ്എഫ്‌ഐ നേതാവ് വിപി സാനുവിനെയാണ് സിപിഎം പരിഗണിക്കുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ദേശീയ നേതാവ് തസ്ലീം റഹ്‌മാനിയെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.