Saturday, July 24, 2021
Home News Kerala കണ്ണൂരില്‍ വീടിനകത്ത് സ്‌ഫോടനം; ഒരാള്‍ക്കു പരിക്ക്; സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂരില്‍ വീടിനകത്ത് സ്‌ഫോടനം; ഒരാള്‍ക്കു പരിക്ക്; സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് സിപിഎം കേന്ദ്രത്തില്‍ വീടിനുള്ളില്‍ സ്‌ഫോടനം. ഒരാള്‍ക്കു പരിക്കേറ്റു. കൈക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, ഡിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവരെ വീടിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു തിരിച്ചയച്ചു. ഒപ്പം പൊലീസുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല.

താന്‍ ഉള്‍പ്പെടെയുള്ളവരെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നും തദ്ദേശതിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ബോംബ് നിര്‍മാണം ജില്ലയില്‍ സിപിഎം തുടരുകയാണെന്നും പാച്ചേനി ആരോപിച്ചു. രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ കതിരൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

Most Popular