Saturday, October 1, 2022
HomeNewsKeralaസ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളിനുള്ളില്‍ നിന്നു ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണത്തിനിടെയാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.

ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് പിടിഎ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ വൃത്തിയാക്കിയത്. ഇതിനിടെയാണ് ഉഗ്ര ശേഷിയുള്ള ബോംബുകള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്.

പിടിഎ ഭാരവാഹികള്‍ ഉടന്‍ ആറളം പോലിസിനെ അറിയിച്ചു. തുടര്‍ന്ന് പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

 

Most Popular